Spread the love

പുത്തൻ ലുക്കിൽ ഒരുമിച്ചെത്തി അഭിനേതാക്കളായ ദിലീപും കുഞ്ചാക്കോ ബോബനും. ദിലീപ് ഓൺലൈൻ എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെ പുറത്തെത്തിയ ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇവർ തമ്മിൽ പിണക്കങ്ങളുണ്ടായെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ദിലീപിമായി വേർപിരിഞ്ഞ ശേഷം മഞ്ജുവാര്യർ സിനിമയിലേക്ക് തിരിച്ചുവരുന്നത് ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെയായിരുന്നു.

നായകനായത് കുഞ്ചാക്കോ ബോബനായിരുന്നു. എന്നാൽ അന്ന് സിനിമയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ദിലീപ് കുഞ്ചാക്കോ ബോബനെ വിളിച്ചിരുന്നതായി വാർ‍ത്തകളുണ്ടായിരുന്നു. എന്നാൽ താരം ഇതിന് തയാറായില്ലെന്ന് മാത്രമല്ലെ പൊലീസിന് ഇക്കാര്യത്തിൽ മൊഴി നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അങ്ങനെ സുഹൃത്തക്കളായിരുന്ന ഇരുവരും പിണങ്ങിയെന്നും വാർത്തകൾ പ്രചരിച്ചു. എന്നാൽ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖിന്റെ മാമോദീസ ചടങ്ങിന് ദിലീപ് കുടുംബവുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇരുവരെയും ഒരുമിച്ച കണ്ടത്. ദോസ്ത് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. അവസാനമെത്തിയത് ലാൽജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല എന്ന ചിത്രത്തിലായിരുന്നു.

Leave a Reply