ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെയും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ദിലീപും കാവ്യയും മകളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആരോ പകര്‍ത്തിയ ദൃശ്യമാണ് പുറത്തെത്തിയത്. ചിത്രത്തില്‍ ദിലീപിന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന മഹാലക്ഷ്മിയാണുള്ളത്.
അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാവ്യ മാധവന്റെ നാടായ നീലേശ്വരത്തായിരുന്നു ഇവര്‍. കഴിഞ്ഞ ആഴ്ചയാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും നീലേശ്വരത്തെത്തുന്നത്. മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ ഇതിനു മുമ്ബ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രത്തില്‍ മകളെ കയ്യിലെടുത്ത് നില്‍ക്കുന്ന ദിലീപിനു തൊട്ടടുത്തായി കാവ്യയും ഉണ്ടായിരുന്നു.