
ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ സർക്കാരിന്റെ നിലപാട് തേടിയ കോടതി ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വാക്കാൽ നിർദേശം നൽകി. ദിലീപിന്റെ കേസ് കൈകാര്യം ചെയ്യുന്ന സീനിയർ അഭിഭാഷകന്റെ സൗകര്യാർത്ഥം കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തന്റെ ദേഹത്ത് കൈവെച്ച ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്റെ കൈവെട്ടണം, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അപായപ്പെടുത്തണമെന്ന രീതിയില്‍ ദിലീപ് മറ്റു പ്രതികളുമായി സംഭാഷണം നടത്തിയെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.