പരാജയങ്ങളിൽ ഉഴലുന്ന നടൻ ദിലീപിന്റെ തിരിച്ചുവരവ് പ്രിൻസ് ആൻഡ് ഫാമിലിയിലൂടെയോ? താരത്തിന്റെ പുതിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം നവാഗതനായ ബിൻ്റോ സ്റ്റീഫനാണ് സംവിധാനം ചെയ്യുന്നത്. ദി സോൾ ഓഫ് പ്രിൻസ് ഓഫിഷ്യൽ തീം ആണ് ടീസർ എന്ന നിലയിൽ അണിയറക്കാർ പുറത്തുവിട്ടത്. മികച്ച വിഷ്വലുകളും മനോഹരമായ പശ്ചാത്തല സംഗീതവുമാണ് ടീസറിന്റെ നട്ടെല്ല്. മികച്ച അഭിപ്രായം നേടുന്ന ടീസർ, ആരാധകർ ദിലീപിന്റെ തിരിച്ചുവരവാകുമെന്നാണ് വിശേഷിപ്പിക്കുന്നത്.
സനൽ ദേവാണ് സംഗീതം പകർന്നിരിക്കുന്നത്. ഷാരിസ് മുഹമ്മദാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് പ്രിൻസ്. ഫീൽഗുഡ് എന്ന ജോണറിലാണ് ചിത്രത്തിന്റെ ട്രീറ്റ്മെന്റ് എന്ന വ്യക്തമാക്കുന്നതാണ് ടീസർ. ധ്യാൻ ശ്രീനിവാസൻ,സിദ്ധിഖ്,ബിന്ദു പണിക്കർ,മഞ്ജുപിള്ള,ജോണി ആൻ്റണി,അശ്വിൻ.പി ജോസ്, വിനീത് തട്ടിൽ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.