വില്യം ഷേക്‌സ്പിയറിന്റെ നാടകമായ ‘മാകമ്പത്തി’ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ജോജി’. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീഷിന്റെ മൂന്നാം സംവിധാന സംരഭമാണ് ഈ ചിത്രം.’മഹേഷിന്റെ പ്രതികാരത്തി’ന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‍കരനാണ് ‘ജോജി’യുടേയും തിരക്കഥ എഴുതുന്നത്.
‘സീ യു സൂണ്‍’, ‘ഇരുള്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോക്ക്ഡൗണില്‍ ഒരുങ്ങുന്ന ഫഹദിന്റെ മൂന്നാം ചിത്രമാണ് ‘ജോജി’. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കോട്ടയം എരുമേലിയാണ് ‘ജോജി’യുടെ ഷൂട്ടിങ് ലൊക്കേഷന്‍. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതമൊരുക്കുന്നത്.
വര്‍ക്കിങ്ങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ഫഹദ് ഫാസിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സായിരുന്നു ഇവര്‍ ഒരുമിച്ച് നിര്‍മിച്ച ആദ്യ ചിത്രം. ‘ജോജി’ അടുത്ത ചിത്രം റിലീസ് ചെയ്യും.