നടൻ ദിലീപിന് സിനിമാ ഇൻഡസ്ട്രിയിലെ വളരെ കുറച്ച് നായികമാരുമായിട്ടേ അടുത്ത സൗഹൃദമുള്ളൂ. നടി മമത മോഹൻദാസ്, നയൻതാര, മീര ജാസ്മിൻ, നമിത പ്രമോദ് തുടങ്ങിയവർ ഇക്കൂട്ടത്തിലുള്ളവരാണ്. ഇപ്പോഴിതാ നടനുമായി പ്രൊഫഷൻ ബന്ധങ്ങൾക്കപ്പുറം അടുപ്പമുണ്ടെന്നും തനിക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും തുറന്നു പറയുകയാണ് നടി അനുശ്രീ. ഒരാളോട് സഹകരിക്കുന്ന കാര്യമാണ് ദിലീപിൽ നിന്നും പഠിക്കാനുള്ളതെന്നും നടൻ തനിക്ക് കുടുംബം പോലെയാണെന്നും അനുശ്രീ പറയുന്നു.
‘ദിലീപേട്ടൻ കുടുംബം പോലെയാണ്. എന്തുണ്ടെങ്കിലും അതിനി വിഷമമാണെങ്കിലും സങ്കടം ആണെങ്കിലും എന്തും പറയാനായിട്ട് എനിക്ക് സ്പേസ് തന്നിരിക്കുന്ന ഒരാളാണ്. ചന്ദ്രേട്ടനാണ് ഞങ്ങൾ ചെയ്ത മൂവി. അന്ന് എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഒക്കെ ഉണ്ടായിട്ടുള്ള സമയമായിരുന്നു ആ സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്തൊക്കെ ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആ ഒരു സ്നേഹമാണ് എനിക്ക് അദ്ദേഹത്തിനോട് കൂടുതൽ കൂട്ടുകൂടിയത്. പക്ഷേ അത് ഇത്ര വർഷം കഴിഞ്ഞിട്ടും അതങ്ങനെ തന്നെ പോകുന്നുണ്ട്. ഒരാളോട് സഹകരിക്കുന്ന കാര്യമാണ് ദിലീപേട്ടനിൽ നിന്നും പഠിക്കാനുള്ളത്. പ്രൊഫഷണൽ സ്പേസ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്പേസിലേക്ക് അവരെ കൊണ്ട് വരും. കുറേ ആൾക്കാർക്ക് മുഖംമൂടി ഇമേജുണ്ടെന്ന് പറയാറുണ്ട്.’
‘അതൊന്നും ഇല്ലാതെ ഒരാളെ പേഴ്സണൽ സ്പേസിലേക്ക് കൊണ്ട് വന്ന് കരുതൽ കൊടുക്കാൻ പറ്റുന്നത് പുള്ളിയിൽ നിന്ന് കണ്ട് പഠിക്കേണ്ടതാണ്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പുള്ളി അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ആയിട്ടും ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിനകത്ത് സത്യമുണ്ടായിരിക്കണം. അത് പുള്ളി ചെയ്ത നല്ല കാര്യങ്ങൾ കൊണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നെ’ന്നും അനുശ്രീ പറഞ്ഞു.









