Spread the love
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു

ദിനേഷ് ഗുണവർധന വെള്ളിയാഴ്ച ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഗുണവർധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോട്ടബയ രാജപക്‌സെ രാജ്യം വിടുകയും പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തതിനെ തുടർന്ന് വിക്രമസിംഗെ വ്യാഴാഴ്ച രാജ്യത്തിന്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ആറ് തവണ പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി പാർലമെന്റ് വോട്ട് ചെയ്ത് തെരഞ്ഞെടുത്തതു.

Leave a Reply