റിയാദ്: സൗദിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ചിലർക്ക് നേരിട്ട് വരാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ അനുമതിയുള്ളത്. സൗദിയിൽനിന്ന് ഒരു ഡോസോ, രണ്ടു ഡോസോ വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ക്വാറന്റീൻ ആവശ്യമില്ല. അതേസമയം, വാക്‌സിൻ എടുക്കാത്തവർക്ക് നേരിട്ട് വരാം. അവർ സൗദിയിലെത്തി ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റീൻ പൂർത്തിയാക്കണം. അതിന് ശേഷം വാക്‌സിൻ എടുക്കുകയും വേണം.