Spread the love

തമിഴ് സംവിധായകനായും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്, 54 വയസ്സായിരുന്നു. 1994ല്‍ മോഹന്‍ലാല്‍ നായകന തേന്മാവിന്‍ കൊമ്ബത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛയാഗ്രാഹകനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

ദിനപത്രത്തില്‍ ഫോട്ടോഗ്രാഫറായി തന്റെ കരിയര്‍ ആരംഭിച്ച കെ.വി ആനന്ദ് പിസി ശ്രീറാമിന്റെ ഗോപുര വാസലിലെ, മീര, ദേവര്‍ മഗന്‍, അമരന്‍, തിരുവിത തിരുവിത എന്നി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

ഛായാഗ്രാഹകനായി ഒരു ദശാബ്‌ദം നീണ്ട കരിയറില്‍ മിന്നാരം, ചന്ദ്രലേഖ, മുതല്‍വന്‍, ജോഷ്, നായക്, ബോയ്‌സ്, കാക്കി, ശിവാജി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ല്‍ കാണ കണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് അയന്‍, കോ, മാട്രാന്‍, അനേഗന്‍, കവന്‍, കാപ്പന്‍ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങള്‍ തമിഴ് സിനിമാലോകത്തിന് നല്‍കി.

Leave a Reply