Spread the love
സംവിധായകൻ ലാൽ ജോസിൻ്റെ പിതാവ് അന്തരിച്ചു

ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപകൻ മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് (82) അന്തരിച്ചു. തൃശൂർ വലപ്പാട് സ്വദേശിയും സിനിമാ സംവിധായകൻ ലാൽ ജോസിൻ്റെ പിതാവുമാണ്. സംസ്കാരം ഇന്നു 3 മണിക്ക് ഒറ്റപ്പാലം സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ലില്ലി ജോസ് (ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ റിട്ട. അധ്യാപിക). മറ്റു മക്കൾ: ലിജു, ലിൻ്റോ. മരുമക്കൾ: ലീന (ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ അധ്യാപിക), ടി. ഐ. ഇഗ്നേഷ്യസ്, നിഷ.

Leave a Reply