Spread the love
വിനോദയാത്രയ്ക്കിടെ ദുരന്തം; രണ്ട് മലയാളി വിദ്യാർത്ഥികൾ കടലിൽ വീണ് മരിച്ചു

കോട്ടയം മംഗളം കോളേജിൽ നിന്ന് ക‌‌ർണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. കർണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ഐലന്റിൽ വച്ചാണ് അപകടം. ശക്തമായ തിരയടിച്ചപ്പോൾ പാറക്കെട്ടുകളിൽ നിന്നിരുന്ന വിദ്യാ‌ർത്ഥികൾ താഴേക്ക് വീണുവെന്നാണ് വിവരം. കോട്ടയം കുഴിമറ്റം ചെപ്പാട്ടുപറമ്പിൽ അമൽ സി അനിൽ, പാമ്പാടി വെള്ളൂ‌ർ എല്ലിമുള്ളിൽ അലൻ റെജി എന്നിവരാണ് മരിച്ചത്. ഉദയംപേരൂ‌ർ സ്വദേശി ആൻ്റണി ഷിനോയിയെയാണ് കടലിൽ കാണാതായത്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഉഡുപ്പിക്കടുത്ത് സെന്റ്മേരീസ് ഐലൻ്റിലേക്ക് ബസിലാണ് വിദ്യാ‌‌ർത്ഥികളുടെ സംഘമെത്തിയത്. പാറക്കെട്ടുകൾക്കിടയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ വലിയ തിരയടിച്ചു, കുട്ടികൾ അതിന്റെ ആഘാതത്തിൽ കടലിൽ വീഴുകയായിരുന്നു.

Leave a Reply