
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച തുടങ്ങി. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനത്തെപ്പറ്റി ചര്‍ച്ചയ്ക്ക് തയാറെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 50 ദശലക്ഷം യെമന്‍ റിയാല്‍ ആവശ്യപ്പെട്ടെന്ന് ഉദ്യോഗസ്ഥര്‍. റമസാന്‍ അവസാനിക്കും മുമ്പ് തീരുമാനം അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് നിമിഷയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.