Spread the love

നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും പുതിയ പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ ഉപയോക്താക്കളെ കൈയിലെടുക്കാൻ വമ്പൻ ഓഫറുമായി ഡിസ്‌നി+ഹോട്ട്‌സ്റ്റാർ.പ്രതിമാസം വെറും 49 രൂപയുടെ ഓഫറാണ് ഹോട്ട്സ്റ്റാർ കൊണ്ടുവരുന്നത്.ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് 49 രൂപയുടെ പുതിയ പ്രതിമാസ പ്ലാൻ വരുന്നത്. പരസ്യങ്ങൾ സഹിതമുള്ള ഈ പ്ലാനിൽ സ്മാർട്ട്‌ഫോണും ടാബ്‌ലെറ്റും വഴി ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലെ മുഴുവൻ കണ്ടന്റുകളും ലഭിക്കും. ഒരേസമയം ഒരാൾക്കുമാത്രമേ ഒരേ അക്കൗണ്ടിൽ ഉപയോഗിക്കാനാകൂ. 720 പി എച്ച്ഡി റെസല്യൂഷനിലും സ്റ്റീരിയോ ശബ്ദക്വാളിറ്റിയിലും സേവനങ്ങൾ ആസ്വദിക്കാനാകും.പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ പ്ലാൻ അവതരിപ്പിക്കാൻ ഡിസ്‌നി+ഹോട്ട്‌സ്റ്റാറിന്റെ നീക്കം. നിലവിൽ വാർഷികനിരക്കിലായിരുന്നു പ്ലാനുണ്ടായിരുന്നത്. 49 രൂപയുടെ മിനിമം നിരക്കിനു പുറമെ ആകർഷകമായ മറ്റ് പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. 299 രൂപയുടെ ആറുമാസത്തെ പ്ലാനിൽ ഇപ്പോൾ 100 രൂപ ഡിസ്കൗണ്ടോട് കൂടി ആറു മാസത്തേക്ക് വരിചേരുന്നവർക്ക് വെറും 199 രൂപയ്ക്ക് പ്ലാൻ ആസ്വദിക്കാം

Leave a Reply