
കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി അഴിച്ച് വരന് തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. വിവാഹ വേദിയില്‍ വച്ച് നിലവിളക്ക് തെളിയിക്കരുതെന്നും ഷൂസ് അഴിക്കാന്‍ കഴിയില്ലെന്നും വരന്‍ വാശി പിടിക്കുകയും, വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്കു പുറത്ത് നിന്ന് വിവാഹം നടത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി ഉണ്ടായ തര്‍ക്കം പിന്നീട് ഇരു വീട്ടുകാരും തമ്മിലായി. തുടര്‍ന്ന് യുവാവ് കെട്ടിയ താലി തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ വച്ച് തന്നെ ബന്ധുവായ മറ്റൊരു യുവാവ് വിവാഹം ചെയ്യുകയുമായിരുന്നു.