തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വിതരണം നാലുകോടിയിലേക്ക് കടന്ന് കേരളം. ഞായര്‍ വൈകിട്ട് നാലുവരെ 3,98,12,931 ഡോസ് വാക്‌സിന്‍ നല്‍കി. 2,54,09,606 പേര്‍ ആദ്യഡോസും 1,44,03,325 പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. നിലവില്‍ പ്രവൃത്തിദിവസങ്ങളില്‍ ഒരു ലക്ഷത്തോളം ഡോസുകളാണ് വിതരണം ചെയ്യുന്നത്.
18 കഴിഞ്ഞവരില്‍ 95.13 ശതമാനം പേര്‍ ആദ്യഡോസും 53.92 ശതമാനംപേര്‍ രണ്ടാം ഡോസും എടുത്തു. ആരോഗ്യപ്രവര്‍ത്തകരും മുന്‍നിര പ്രവര്‍ത്തകരും പൂര്‍ണമായും ആദ്യഡോസെടുത്തു. 90 ശതമാനത്തിലധികം രണ്ടാം ഡോസും. എറണാകുളം ജില്ലയിലാണ് കൂടുതല്‍പേര്‍ വാക്‌സിനെടുത്തത്. 47.54 ലക്ഷം. കേന്ദ്രത്തിന്റെ പ്രതീക്ഷിത ജനസംഖ്യാനിരക്ക് അനുസരിച്ച് 2,67,09,000 ആണ് സംസ്ഥാനത്ത് 18 വയസ്സ് പിന്നിട്ടവരുടെ എണ്ണം. ഇതുപ്രകാരം ഒന്നും രണ്ടും ഉള്‍പ്പെടെ 5,34,18,000 ഡോസ് വാക്‌സിനാണ് വിതരണം ചെയ്യേണ്ടത്.