Spread the love
ISFFK ഡെലിഗേറ്റ് പാസുകളുടെ വിതരണം ആഗസ്റ്റ് 25 മുതൽ

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം ആഗസ്റ്റ് 25 ന് ആരംഭിക്കും. 1200 ഓളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേള നടക്കുന്ന കൈരളി തിയേറ്റർ കോപ്ലക്സിൽ ആരംഭിക്കുന്നത്. പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 400 രൂപാ വീതവും വിദ്യാർത്ഥികൾ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൈരളിതിയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്നും നേരിട്ടും ഡെലിഗേറ്റ് രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുണ്ടന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.വിശദ വിവരങ്ങൾ 8304881172 എന്ന നമ്പറിൽ ലഭ്യമാണ്.

Leave a Reply