തിരുവനന്തപുരം: മേയ്,ജൂൺ മാസങ്ങളിലെ ക്ഷേമപെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ആഗസ്റ്റ് 23ന് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ട് മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 1550 കോടി സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടിയും 212 കോടി ക്ഷേമനിധി ബോർഡ് പെൻഷന് വേണ്ടിയുമാണ് അനുവദിച്ചത്.
60 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ ഗൂണഭോക്താക്കൾ. ബാങ്ക് അകൗണ്ട് വഴിയും സഹകരണസ്ഥാപനങ്ങൾ വഴിയുമാണ് പെൻഷൻ തുക ലഭ്യമാകുന്നത്. ഓണം പ്രമാണിച്ചാണ് രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ച് അനുവദിച്ചത്.