കൊച്ചി: ജില്ലാ പഞ്ചായത്ത് പുറത്തിറക്കുന്ന അറിയപ്പെടാത്ത ഗ്രാമീണ സ്ത്രീകളുടെ നൂറു കവിതാസമാഹാരം പെണ്ണഴുത്തിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രീയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിരവ്വഹിക്കും. കവിതാ രചനയില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്തവരും അറിയപ്പെടാത്തവരുമായ ഗ്രാമീണ സ്ത്രീകളുടെ രചനകള്‍ വെളിച്ചത്ത് കൊണ്ടുവരിക എന്നതാണ് ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിരിക്കുന്ന പെണ്ണെഴുത്ത് എന്ന പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പദ്ധതിയില്‍ എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസക്കാരായ 15 വയസ്സിനു മേല്‍ പ്രായമുളള വനിതകളുടെ രചനകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, എസ്.സി./എസ്.റ്റി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാരുടെ രചനകള്‍ക്ക് മുന്‍തൂക്കം നൽകിയിട്ടുണ്ട്.