Spread the love
കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾക്ക് ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനമായി എന്ന് റിപ്പോര്‍ട്ട്. നിലവിലെ ബോണറ്റ് നമ്പർ ഒഴിവാക്കാതെ അതിനൊപ്പം ബസിന്‍റെ ഇടത് ഭാ​ഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തിയാണ് നമ്പർ അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി മുതല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജൻറം ബസുകളില്‍ ജെഎൻ സീരിയലില്‍ ഉള്ള ബോണറ്റ് നമ്പരുകള്‍ വലത് വശത്തും സിറ്റി സര്‍ക്കുലര്‍ (CC), സിറ്റി ഷട്ടില്‍ (CS) എന്നീ അക്ഷരങ്ങള്‍ ഇടത് വശത്തും പതിക്കും.

ഓരോ ജില്ലയുടെയും കോഡ്:

⭕️തിരുവനന്തപുരം-TV
⭕️കൊല്ലം- KL
⭕️പത്തനംതിട്ട- PT
⭕️ആലപ്പുഴ-AL
⭕️കോട്ടയം- KT
⭕️ഇടുക്കി-ID
⭕️എറണാകുളം-EK
⭕️തൃശ്ശൂര്‍-TR
⭕️പാലക്കാട്- PL
⭕️മലപ്പുറം- ML
⭕️കോഴിക്കോട്- KK
⭕️വയനാട്- WN
⭕️കണ്ണൂര്‍- KN
⭕️കാസര്‍ഗോഡ് – KG
ഈ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്പരുകളും നല്‍കും. 

കെ.എസ്.ആർ.ടി.സി ജില്ലാ പൂളിലേക്ക് ബസ് കൊണ്ടുവരുകയും, മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനൻസ് ( കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സർവിസിന് വേണ്ടി സജ്ജമാക്കൽ) ചെയ്യുന്നതിന്റെ ഭാ​ഗമായി ഓരോ ഡിപ്പോയിൽനിന്നും ബസുകൾ ജില്ലാ പൂളിലേക്ക് പിൻവലിക്കുകയും, സർവിസിന് വേണ്ടി പകരം ബസുകൾ ജില്ലാ പൂളിൽനിന്നും കൊടുക്കുകയും ചെയ്യും. ഏതെങ്കിലും ഡിപ്പോയിൽ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ താൽപര്യമുള്ള ബസുകൾ, മറ്റുള്ള സ്ഥാപനങ്ങൾ സ്പോൺസർ ചെയ്‍തിട്ടുള്ള ബസുകൾ, ബസ് ഓൺ ഡിമാൻഡ്, ടൂറിസം എന്നിവയ്ക്ക് ഉപയോ​ഗിക്കുന്ന ബസുകൾ എന്നിവ അതാത് ഡിപ്പോകളിൽ തന്നെ നിലനിർത്തും.

അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്പറുകൾ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാഗമാക്കും. ഈ ബസുകളുടെ മെയിന്റിനൻസ് കഴിഞ്ഞാൽ തിരികെ ഡിപ്പോകൾക്ക് നൽകുകയും ചെയ്യും. ബ്രേക്ക് ഡൗൺ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളിൽനിന്നും ഈ ബസുകൾ സർവിസിനായി നൽകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

?ഉച്ചത്തിലുള്ള സംസാരവും പാട്ടും വേണ്ട; ബസില്‍ മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം:

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഉച്ചത്തില്‍ മൊബൈല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി (KSRTC) ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്. 

കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ചില യാത്രാക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത് ഇതിനാലാണ് നിരോധനം എന്നാണ് കെഎസ്ആര്‍ടിസി പത്രകുറിപ്പില്‍ പറയുന്നത്. 

എല്ലാ വിഭാഗം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര ഒരുക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ശ്രമിക്കുന്നത്. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളില്‍ അനാരോഗ്യകരവും അസുഖകരവുമായ യാത്ര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി നിരോധനം ഏര്‍പ്പെടുത്തിയത് – പത്ര കുറിപ്പില്‍ പറയുന്നു.

പുതിയ ഉത്തരവ് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. കൂടാതെ ബസിനുള്ളില്‍ ഇത് സംബന്ധിച്ച ഉയരുന്ന പരാതികള്‍ കണ്ടക്ടര്‍ സംയമനത്തോടെ പരിഹരിക്കാനും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു. യാത്രക്കാരോട് സഹകരിക്കാനും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നുണ്ട്.

Leave a Reply