മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞ് കരഞ്ഞപ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവ് ദിവ്യ പൊലീസിനോട് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യയെ (24)കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ദിവ്യയുടെ ഭര്‍ത്താവ് ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുകയാണ്. അദ്ദേഹം ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് ക്ലിനിക്കിലേക്ക് പോയതിന് പിന്നാലെയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും, ഒരു തവണ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.