
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും ദീപാവലി ആഘോഷിക്കുന്നത് അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം. ദീപാവലി ദിനത്തില്‍ ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ എത്തിയതിനു ശേഷം അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം ജവാന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കും. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം മോദി പതിവായി സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചിട്ടുള്ളത്. ദീപാവലി ദിനത്തില്‍ ജവാന്‍മാര്‍ക്ക് അദ്ദേഹം മധുരവും ദീപാവലി സമ്മാനങ്ങളും നല്‍കാറുണ്ട്.