ഒന്നായിചേരാൻ വിധിക്കപ്പെട്ടവർ എന്ന് നമുക്ക് ചുറ്റുമുള്ളവരിൽ എത്ര ജോഡികൾക്ക് മറ്റുള്ളവരിൽ നിന്ന് കമെന്റുകൾ കിട്ടാറുണ്ട്? സ്നേഹത്തിനും ബന്ധങ്ങൾക്കുമൊക്കെ നിമിഷനേരത്തെ ആയുസുമാത്രമുള്ള ആധുനിക സമൂഹത്തിൽ ഇത്തരം കമെന്റുകൾ തേടിയെത്തുക എന്നത് തന്നെ അത്ഭുതമാണ്. ഇത്തരത്തിൽ മലയാളികളിൽ നിന്നും ഹൃദയസ്പർശിയായ വിശേഷണങ്ങൾ നിരന്തരം ഏറ്റുവാങ്ങുന്ന ജോഡിയാണ് സോഷ്യൽ മീഡിയ താരവും സിനിമ നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയയും ഭാവി വരൻ അശ്വിനും.
ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ അശ്വിൻ ഗണേഷുമായി ഈ വര്ഷം ആണ് ദിയ കൃഷ്ണയുടെ വിവാഹം നടക്കുന്നത്. വലിയ ആഡംബരങ്ങൾ ഒഴിവാക്കിയ ലളിതവും എന്നാൽ മനോഹരവുമായ വിവാഹത്തിനു പിന്നാലെ ഇരുവരും മറ്റൊരു വീട് എടുത്തു മാറിയിരുന്നു. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയ അതിഥി വരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാർ കുടുംബം. താൻ മൂന്ന് മാസം ഗർഭിണിയാണെന്ന് ഈയടുത്ത് താരം തന്റെ ചാനെൽ വഴി ആരാധകരെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ താരം ഏറ്റവും ഒടുവിലായി പങ്കുവെച്ച വീഡിയോയുടെ താഴെ നടക്കുന്ന ആരാധകരുടെയും എതിരാളികളുടെയും തമ്മിൽ തല്ലാണ് പ്രധാന ചർച്ചാവിഷയം. ദിയ തന്നെ ഡിസൈൻ ചെയ്ത ടാറ്റു കഴിഞ്ഞദിവസം അശ്വിൻ കയ്യിൽ അടിച്ചിരുന്നു. ഇതിന്റെ സന്തോഷം ഫുൾ വീഡിയോയിലൂടെ താരം പേജിൽ പങ്കുവെച്ചിരുന്നു. താൻ ഡിസൈൻ ചെയ്ത ടാറ്റു കൈയിൽ അടിച്ചു വന്നപ്പോൾ വളരെ നന്നായിട്ടുണ്ടെന്നും അശ്വിനും ടാറ്റു വളരെ ഇഷ്ടപ്പെട്ടു എന്നുമാണ് ദിയ പറയുന്നത്. പക്ഷേ വീഡിയോ ചർച്ചാവിഷയം ആയത് ഇതിനടിയിൽ വന്ന കമന്റുകളിലൂടെയാണ്.
ദിയ കൃഷ്ണയെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവർക്കെല്ലാം താരത്തിന്റെ മുൻ കാമുകനെ കുറിച്ചും ഇരുവരും തമ്മിൽ പിരിയാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും കോമൺ ഫ്രണ്ട് ആയ അശ്വിനെ പിന്നീട് ഭർത്താവായി സ്വീകരിച്ചതിനെക്കുറിച്ചും എല്ലാം നന്നായി അറിയാം. പഴയ കാമുകൻ വൈഷ്ണവുമായി ബന്ധപ്പെടുത്തിയാണ് പലരും ദിയയുടെ വീഡിയോയ്ക്ക് താഴെ മോശം കമന്റുകൾ ഇടുന്നത്. ‘അശ്വിനിൽ വൈഷ്ണവിന്റെ ക്ലോൺ ഉണ്ടാക്കാനുള്ള ഡെസ്പറേഷനിൽ ആണ് ദിയ’, എന്നൊരാൾ കമന്റ് ചെയ്തപ്പോൾ ഇതിനെ പിന്താങ്ങി മറ്റു ചിലരും എത്തിയിട്ടുണ്ട്. അശ്വിനെ താരം നിർബന്ധിച്ച് ടാറ്റു ചെയ്യിപ്പിച്ചതാണെന്ന് ചിലർ കുറ്റപ്പെടുത്തുമ്പോൾ മറ്റുചിലർ ടാറ്റൂ ഡിസൈൻ ഇഷ്ടപ്പെട്ടില്ലെന്നും മെഹന്ദി ഇട്ടതുപോലെ ഉണ്ടെന്നും കളിയാക്കുന്നു. എന്തായാലും താരം കമന്റുകളിൽ ഒന്നും പ്രതികരിച്ചിട്ടില്ല.