മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിൽ ഒരാളും നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയകൃഷ്ണയ കാത്തിരിപ്പിനൊടുവിൽ ഒരു അമ്മയായിരിക്കുകയാണ്. ലൈഫ് സ്റ്റൈൽ വ്ലോഗർ കൂടിയായ ദിയ കൃഷ്ണ തന്റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗത്തെ കുടുംബമായി കാണുന്ന താരം ഗർഭിണിയായിരിക്കെ തനിക്ക് കടന്നു പോകേണ്ടി വന്ന മാനസിക സംഘർഷങ്ങളും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരികളുടെ തട്ടിപ്പുമെല്ലാം ഡീൽ ചെയ്ത് മുന്നോട്ടു പോകേണ്ടി വന്ന അവസ്ഥയുമെല്ലാം വിശദമായി പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ തനിക്ക് ആൺകുഞ്ഞ് പിറന്ന പ്രസവ വീഡിയോയും തന്റെ സബ്സ്ക്രൈബേഴ്സിനായി പങ്കുവെച്ചിരിക്കുകയാണ് ദിയ.
പ്രസവത്തിന് മിനിറ്റുകള്‍ മുമ്പാണ് വീഡിയോ ചിത്രീകരിച്ച് തുടങ്ങിയിരിക്കുന്നത്. പ്രസവ സമയത്ത് ഭര്‍ത്താവ് അശ്വിന്‍ ഗണേശും അമ്മയും അച്ഛനും സഹോദരിമാരും ദിയക്ക് ഒപ്പമുണ്ടായിരുന്നു. ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചാണ് വീഡിയോ തുടങ്ങുന്നത്. തനിക്ക് ചെറിയ ഭയം തോന്നുന്നുണ്ടെന്ന് ഇടയ്ക്ക് ദിയ ഭര്‍ത്താവിനോട് പറയുന്നത് വീഡിയോയില്‍ കാണാം.തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
കൃഷ്ണകുമാറും ഈ സന്തോഷവാര്‍ത്ത പങ്കുവച്ചിരുന്നു. ‘വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി’ എന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്.
ഞാന്‍ ഒരിക്കലും മറക്കാത്ത നിമിഷം. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രം എത്തിയിരിക്കുന്നു. ഓസിയുടെയും അശ്വിന്റെയും ആണ്‍കുട്ടി എത്തി. ഓസിയും കുട്ടിയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. യൂണിവേഴ്‌സിന് നന്ദി’, എന്നാണ് കുഞ്ഞിക്കാലുകള്‍ പങ്കുവച്ചു കൊണ്ട് അഹാന കുറിച്ചത്.








