Spread the love

ഒന്നായിചേരാൻ വിധിക്കപ്പെട്ടവർ എന്ന് നമുക്ക് ചുറ്റുമുള്ളവരിൽ എത്ര ജോഡികൾക്ക് മറ്റുള്ളവരിൽ നിന്ന് കമെന്റുകൾ കിട്ടാറുണ്ട്? സ്നേഹത്തിനും ബന്ധങ്ങൾക്കുമൊക്കെ നിമിഷനേരത്തെ ആയുസുമാത്രമുള്ള ആധുനിക സമൂഹത്തിൽ ഇത്തരം കമെന്റുകൾ തേടിയെത്തുക എന്നത് തന്നെ അത്ഭുതമാണ്. ഇത്തരത്തിൽ മലയാളികളിൽ നിന്നും ഹൃദയസ്പർശിയായ വിശേഷണങ്ങൾ നിരന്തരം ഏറ്റുവാങ്ങുന്ന ജോഡിയാണ്‌ സോഷ്യൽ മീഡിയ താരവും സിനിമ നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയയും ഭാവി വരൻ അശ്വിനും.

ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ അശ്വിൻ ഗണേഷുമായി ഈ വര്ഷം ആണ് ദിയ കൃഷ്ണയുടെ വിവാഹം നടക്കുന്നത്. വലിയ ആഡംബരങ്ങൾ ഒഴിവാക്കിയ ലളിതവും എന്നാൽ മനോഹരവുമായ വിവാഹത്തിനു പിന്നാലെ ഇരുവരും മറ്റൊരു വീട് എടുത്തു മാറിയിരുന്നു. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയ അതിഥി വരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാർ കുടുംബം. താൻ ​മൂന്ന് മാസം ​​ഗർഭിണിയാണെന്ന് കഴിഞ്ഞ ദിവസമാണ് ദിയ സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്.

വിവാഹം കഴിഞ്ഞപ്പോൾ തന്നെ എത്രയും വേ​ഗം കുഞ്ഞിനെ വേണമെന്ന് തങ്ങൾ ഉറപ്പിച്ചിരുന്നുവെന്നും എന്നാൽ ആദ്യത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെന്നും ദിയ പറയുന്നു. കുട്ടിക്കാലം മുതൽ എനിക്ക് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണ്.കെട്ടി കഴിഞ്ഞപ്പോൾ മുതൽ ഞാൻ അശ്വിനോട് പറയുന്നുണ്ടായിരുന്നു എനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന്. അശ്വിനും അത് റെഡിയായിരുന്നു. ലിയാനെ കണ്ടശേഷം അച്ഛനാകാൻ അശ്വിനും കൊതിച്ചിരിക്കുകയായിരുന്നു. ഒരു കുഞ്ഞിനെ എത്രയും വേ​ഗം വേണമെന്നതുകൊണ്ട് ഞങ്ങൾ അതിനുള്ള ശ്രമങ്ങൾ നടത്തി. ആ​ദ്യമൊന്നും ഒന്നും പോസിറ്റീവായി സംഭവിച്ചില്ല.

അതുകൊണ്ട് തന്നെ എന്റെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നൊക്കെ എനിക്ക് തോന്നി തുടങ്ങി. നിനക്കായിരിക്കില്ല എനിക്കായിരിക്കും പ്രശ്നമെന്നാണ് അശ്വിൻ ആ സമയത്ത് പറഞ്ഞത്. ആശുപത്രിയിൽ പോകാൻ വരെ തീരുമാനിച്ചിരുന്നു. ഒരു മാസം കൂടി നോക്കാം ശേഷം ആശുപത്രിയിൽ പോകാമെന്ന് തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം മാസമായിരുന്നു അത്പ്ര​ഗ്നൻസി ഡിറ്റക്ഷൻ കിറ്റ് വാങ്ങിയത് കയ്യിലുണ്ടായിരുന്നു. അതിൽ ആറെണ്ണം പലപ്പോഴായി ഉപയോ​ഗിച്ചു. പക്ഷെ എല്ലാം നെ​ഗറ്റീവ് റിസൽട്ടാണ് കാണിച്ചത്. അതിൽ ഒന്ന് അവശേഷിച്ചിരുന്നു. പീരിയഡ് ഡേറ്റ് കഴിഞ്ഞതിനാലും ശരീരത്തിന് വേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടതുകൊണ്ടും ഞാൻ വെറുതെ ഒന്ന് കൂടി ടെസ്റ്റ് ചെയ്ത് നോക്കി. പെട്ടന്ന് രണ്ട് പിങ്ക് ലൈൻ വന്നു.

ആകെ കൺഫ്യൂഷനായി. അശ്വിനും റിസൽട്ട് കണ്ട് കണ്ണും തള്ളി നിന്നു. പ്ര​ഗ്നൻസി ഉറപ്പിക്കാമോ ഇല്ലയോ റിസൽട്ട് വിശ്വസിക്കാമോ മിസ്റ്റേക്ക് ആകുമോ എന്നൊക്കെ സംശയമായി. അതിനാൽ വീണ്ടും രണ്ട് മൂന്ന് സ്ട്രിപ്പ് കൂടി വാങ്ങി ടെസ്റ്റ് ചെയ്ത് നോക്കി. അപ്പോഴും രണ്ട് ലൈൻ വന്നു. ശേഷം ഞാൻ ഒന്നുകൂടി ഉറപ്പിക്കാൻ എന്റെ കസിനായ തൻവിയെ വിളിച്ചു. അവൾക്ക് കുഞ്ഞുള്ളതിനാൽ ഇതിനെ കുറിച്ച് കൃത്യമായി പറയാൻ അവൾക്ക് കഴിയുമല്ലോ. അവളെ കാണിച്ചപ്പോഴും പ്ര​ഗ്നൻസി കൺഫേം ആണ്. കൺ​ഗ്രാറ്റ്സ് എന്ന് പറഞ്ഞു. തൻവിയെ വിളിക്കും മുമ്പ് പ്ര​ഗ്നൻസി ഡിറ്റക്ഷൻ കിറ്റിന്റെ പ്രശ്നമാണോ അല്ലയോ എന്ന് നോക്കാനായി അശ്വിന്റെ യൂറിനും ഞാൻ സ്ട്രിപ്പ് ഒഴിച്ച് ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നു. എന്നാൽ റിസൽട്ട് നെ​ഗറ്റീവായിരുന്നു. അപ്പോഴാണ് എനിക്ക് സ്ട്രിപ്പിന്റെ കുഴപ്പമല്ല. പ്ര​ഗ്നന്റാണ് ഞാൻ എന്ന് തോന്നി തുടങ്ങിയത്.

Leave a Reply