മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിൽ ഒരാളും നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയകൃഷ്ണയിപ്പോൾ കല്യാണ തിരക്കിലാണ്. ലൈഫ് സ്റ്റൈൽ വ്ലോഗർ കൂടിയായ ദിയ കൃഷ്ണ തന്റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗത്തെ കുടുംബമായി കാണുന്ന താരം തന്റെ വിവാഹത്തെക്കുറിച്ചും മുൻ പ്രണയബന്ധങ്ങളെ കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമെല്ലാം പലപ്പോഴും പ്രേക്ഷകരോട് പങ്കുവെച്ചിട്ടുമുണ്ട്.
ഇപ്പോൾ ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും ഭാര്യഭര്‍ത്താക്കന്‍മാരിലേക്ക് മാറുകയാണ് അശ്വിനും ദിയയും. തകര്‍ന്ന് പോയൊരു ബിസിനസില്‍ നിന്നും കരകയറ്റിയത് അശ്വിനാണെന്ന് ദിയ പറഞ്ഞിരുന്നു. ബെസ്റ്റ് ഫ്രണ്ടായിരുന്നു അന്ന് അവന്‍. ഇന്നിപ്പോള്‍ അവന്‍ ഭര്‍ത്താവാകാന്‍ പോവുകയാണ്. ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും ഭാര്യയും ഭര്‍ത്താവും ആകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. എന്റെ അഭിപ്രായത്തില്‍ അത് നല്ല കാര്യമാണെന്നായിരുന്നു ദിയ പറഞ്ഞത്.
ഓണം കഴിഞ്ഞാല്‍ വിവാഹമാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും കൃത്യമായ തീയതി പുറത്തുവിട്ടിരുന്നില്ല. സ്വകാര്യമായ ചടങ്ങാണ്, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതെന്നും ദിയ പറഞ്ഞിരുന്നു.
കല്യാണം അടുത്തിരിക്കെ താമസിക്കാനുള്ള വിവാഹ ശേഷം താമസിക്കാനുള്ള ഫ്‌ളാറ്റുമെല്ലാം ദിയ സെറ്റ് ആക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണിപ്പോൾ തന്റെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തമായൊരു കാര്‍ എന്നതും ദിയ സാക്ഷാൽക്കരിച്ചിരിക്കുന്നത്. ‘ദൈവത്തിന് നന്ദി. ആ ആഗ്രഹം സഫലമാക്കാനായി എന്നെ പ്രേരിപ്പിച്ച ഫാമിലിക്കും അശ്വിനും നന്ദി. ജീവിതത്തിലെ പുതിയൊരു തുടക്കത്തിന് കൂടെ വന്ന ഹാജി മാമയോടും നന്ദി പറയുന്നു’ എന്നുമായിരുന്നു ദിയ കുറിച്ചത്.
പുതിയ ഇന്നോവ ക്രിസ്റ്റ റോഡിലിറക്കിയത് അപ്പ ഹാജയായിരുന്നു. കൃഷ്ണകുമാറിന്റെ ഫാമിലി ഫ്രണ്ടാണ് ഹാജ. ആ സൗഹൃദത്തെക്കുറിച്ച് സിന്ധുവും കൃഷ്ണകുമാറും ദിയയുടെ വിഡിയോയിൽ വാചാലരാവുന്നുണ്ട്.