Spread the love


ഡിഎൻഎ ബിൽ വീണ്ടും പാർലമെൻറിന്റെ പരിഗണയിലേക്ക്.


ന്യൂഡൽഹി : ജനിതകഘടന( ഡിഎൻഎ) പരിശോധിച്ചു കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനും മറ്റും നിയമ പ്രാബല്യം നൽകുന്നതിനുള്ള ഡിഎൻഎ ടെക്നോളജി( യൂസ് ആൻഡ് ആപ്ലിക്കേഷൻ) റെഗുലേഷൻ ബിൽ നാളെ ആരംഭിക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ പരിഗണിക്കും. 2019 ജൂലൈയിൽ അവതരിപ്പിച്ചപ്പോൾ ഏറെ വിവാദങ്ങൾക്ക് വഴിവച്ച ബില്ലാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അധ്യക്ഷനായ സമിതിയുടെ പരിഗണനയ്ക്കു ശേഷം വീണ്ടും സഭയിലെത്തുന്നത്. ബില്ലിനെ എതിർത്ത് ശശി തരൂർ നൽകിയ നോട്ടീസ് പരിഗണിക്കാതെയാണ് അന്ന് ബില്ല് അവതരിപ്പിച്ചത്.
എന്നാൽ ബില്ല് രാജ്യസഭ കടക്കാതിരുന്നതു മൂലം കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പാസാക്കാൻ
കഴിയാതിരുന്ന ബില്ലുകളിലൊന്നാണിത്. ചട്ടങ്ങൾ പലതും ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന് സ്ഥിരസമിതി ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ടെങ്കിലും പല വിവാദ വ്യവസ്ഥകളും മാറ്റാൻ ശുപാർശ ഉണ്ടായിരുന്നില്ല.കുറ്റവാളികളുടെ ജനിതകഘടന അടങ്ങിയ വിവരശേഖരം രൂപീകരിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.ജാതി,മതം എന്നിവ അടിസ്ഥാനപ്പെടുത്തി ജനവിഭാഗങ്ങളെ ഉന്നംവയ്ക്കാനുള്ള വഴിയാണ് ബില്ലെന്നാണ് ആക്ഷേപം.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

• ദേശീയ -സംസ്ഥാന തലങ്ങളിൽ ഡിഎൻഎ ഡേറ്റാ ബാങ്കുകൾ രൂപീകരിക്കുക. ഡിഎൻഎ ലാബുകൾ വിവരങ്ങൾ ഡാറ്റാ ബാങ്കിലേക്ക് കൈമാറണം.
• ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായ വ്യക്തിയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ രേഖാമൂലമുള്ള സമ്മതം വാങ്ങണം. അതിനു മുകളിലെങ്കിൽ ആവശ്യമില്ല. •
• ഡിഎൻഎ വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും.
• ഡേറ്റാ ബാങ്കുകളുടെയും ലാബുകളുടെയും ഏകോപനത്തിന് ഡിഎൻഎ റെഗുലേറ്ററി ബോർഡ്. ബയോടെക്നോളജി വകുപ്പ് സെക്രട്ടറിയാണ് ചെയർപേഴ്സൻ. എൻഐഎ, സിബിഐ ഡയറക്ടർമാരും അംഗങ്ങളായിരിക്കും.

Leave a Reply