Spread the love

കെട്ടിപ്പിടിക്കുക… അതിലെന്തിരിക്കുന്നുവെന്ന് കരുതുന്നവരാകും ഭൂരിഭാ​ഗം പേരും. എന്നാൽ അതിൽ കാര്യമുണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. സ്പർശനത്തിന് പുറമേ ആരോ​ഗ്യത്തിനും നിരവധി ​ഗുണങ്ങളാണ് കെട്ടിപ്പിടിക്കുന്നതിലൂടെ ലഭിക്കുന്നത്. ആലിം​ഗനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ​ഗുണങ്ങളെ കുറിച്ച് പറയുകയാണ് കൗൺ‌സിലിം​ഗ് സൈക്കോളജിസ്റ്റായ സാൻചി ശർമ.

വാരിപ്പുണർന്നാൽ സ്നേഹത്തിന്റെ ഹോർമോൺ എന്നറിയപ്പെടുന്ന ഓക്സിടോസിന്റെ അളവ് വർദ്ധിക്കും. ഇത് സമ്മർദ്ദം കുറയ്‌ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഹോർമോണാണെന്ന് ശർമ പറയുന്നു. അതിജീവനത്തിന് നാല് ആലിംഗനങ്ങൾ, പരിപാലനത്തിന് എട്ട്, വളർച്ചയ്‌ക്ക് പന്ത്രണ്ട് എന്നാണ് പറയാറുള്ളത്. ഇത് എത്രത്തോളം ശരിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലിം​ഗനം മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നുവെന്ന് വിവിധ പഠനങ്ങൾ വഴി തെളിഞ്ഞിട്ടുണ്ട്.

മൊത്തത്തിലുള്ള സന്തോഷം വർദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും ആലിം​ഗനം നല്ലതാണ്. ഒരു ആലിംഗനത്തിന്റെ ദൈർഘ്യം അതിന്റെ സ്വാധീനം ഗണ്യമായി വർദ്ധിപ്പിക്കും. 20 സെക്കൻഡിലധികം നീണ്ട് നിൽക്കുന്ന ആലിം​ഗനം ഓക്സിടോസിൻ ഉത്പാദിപ്പിക്കുന്നു. ബന്ധങ്ങളഴുടെ ​ദൃഢത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ശിശുക്കൾ, പ്രായമായവർ എന്നിവർക്കാണ് ആലിം​ഗനത്തിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കുന്നത്. കുട്ടികൾക്ക് സ്‌നേഹവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നതിൽ ഇവ വലിയ പങ്ക് വഹിക്കുന്നു. പ്രായമായവരിൽ ഏകാന്തതയും വിഷാദവും ലഘൂകരിക്കാൻ സഹായിക്കുന്നു.

Leave a Reply