
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവൽക്കരണത്തിനെത്തിയ സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ ഇനി ബോധവൽക്കരണത്തിനു വരരുതെന്ന് പോസ്റ്റർ പതിച്ച് ചെങ്ങന്നൂർ പുന്തല നിവാസികൾ. സിൽവർലൈൻ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുത് എന്നാണ് പോസ്റ്ററിൽ പറയുന്നത്. ഒരു ന്യായീകരണവും കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാൻ തയാറല്ലെന്നും പാർട്ടി പ്രവർത്തകരോടു വ്യക്തമാക്കിയ നാട്ടുകാർ വിശദീകരണ ലഘുലേഖകൾ വാങ്ങാനും തയാറായിരുന്നില്ല.വെൺമണി പഞ്ചായത്തിൽ 2.06 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും.