തിരുവനന്തപുരം: പെറ്റി കേസുള്ളവർക്ക് പൊലീസ് (Kerala Police) ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി. ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളുയർന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദ്ദേശം. പെറ്റി കേസും ട്രാഫിക് കേസുമുള്ളവർക്ക് പൊലീസ് നിലവിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നില്ല. പൊലീസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ നിരവധി പേർക്ക് ജോലി നഷ്ടമായിരുന്നു. ഇതോടെയാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ വ്യക്തവരുത്തി ഡിജിപി പുതിയ ഉത്തരവിറക്കിയത്.