ന്യൂഡൽഹി: ആരോഗ്യ സേവനങ്ങൾ ആർക്കും നിക്ഷേധിക്കരുത് എന്ന നിർദേശവുമായി കേന്ദ്രം. കോവിഡ് സംശയിക്കുന്നവർക്കും, കോമഡ് ചികിത്സ ആവശ്യമുള്ളവർക്കും ചികിത്സ നിക്ഷേധിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യരുത്.ഇത്തരക്കാർക്ക് പോസിറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.ഇവരെ പ്രത്യേക വാർഡിൽ ചികിത്സിക്കാം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം മാർഗ്ഗരേഖ പുറത്തിറക്കിയത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് കിടത്തി ചികിത്സ ആവശ്യമുണ്ടോ എന്ന് പരിഗണിച്ചാൽ മതി. കിടത്തിചികിത്സ ആവശ്യമില്ലാത്തവരെ ഉടനെ ഡിസ്ചാർജ് ചെയ്യാം. തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന കാരണത്താൽ ചികിത്സ നിക്ഷേധിക്കരുത്.
ചില ആശുപത്രികൾ കൈകൊണ്ട നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ആവശ്യമെങ്കിൽ മാത്രം കോവിഡ് പരിചരണ കേന്ദ്രത്തെ സമീപിക്കാം. നേരിയ ലക്ഷണം ഉള്ളവർക്ക് വീട്ടിൽ തന്നെ തുടരാം. ഇത്തരത്തിൽ കോവിഡ് ബാധയുള്ളവർക്ക് പൂർണ്ണ കൊവിഡ് ആരോഗ്യ പരിചരണ കേന്ദ്രം,ഗുരുതര രോഗം ഉള്ള രോഗികൾക്ക്സ മ്പൂർണ്ണ കോവിഡ് ആശുപത്രി എന്നിവയെല്ലാം ലഭ്യമാക്കണമെന്ന്കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.