ഓപ്പറേഷന്‍ തിയേറ്ററില്‍ മതം അനുശാസിക്കുന്ന തരത്തില്‍ കൈയ്യും തലയും മൂടുന്ന വസ്ത്രം ധരിക്കാന്‍ അനുമതി ആവശ്യപ്പെട്ട വിഷയം വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രധാരണത്തിന് അനുമതി നൽകണമെന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് പ്രിൻസിപ്പലിനോട് ഒരുസംഘം വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു.
ഇത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഓപ്പറേഷന്‍ തീയേറ്ററില്‍ ധരിക്കേണ്ട വസ്ത്രം സംബന്ധിച്ച പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് ആഗോള മാനദണ്ഡങ്ങളനുസരിച്ച് ആരോഗ്യവിദഗ്ധ സമിതിയാണെന്നും ഈ പ്രോട്ടോക്കോള്‍ അധ്യാപകര്‍ വിശദീകരിക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.