ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിക്ക് ശിവസേന ബാലസാഹേബ് എന്ന പേരിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഉപയോഗിക്കുന്നത് തടയാന്‍ പാര്‍ട്ടിയുടെ പ്രമേയം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിവസേന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് നിര്‍ണായക നീക്കം. ബാലാസാഹേബിന്റെയും പാര്‍ട്ടിയുടെയും പേര് വിമതര്‍ ഉപയോഗിക്കുന്നത് അനുവദിക്കരുതെന് ആവശ്യം ഉന്നയിച്ചു തിരഞ്ഞെടുപ്പ് കമ്മീഷനെയും ശിവസേന സമീപിച്ചിട്ടുണ്ട്. ശിവസേനയുടെയും ബാലാസാഹേബിന്റെയും പേര് ഉപയോഗിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടന്നേക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ പറയുന്നു. 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേരത്തെ കത്ത് നല്‍കിയിരുന്നു. വിമത എംഎല്‍എമാരോട് ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 27 ന് വൈകുന്നേരം 5 മണി വരെയാണ് ഇവര്‍ക്ക് സമയം നല്‍കിയത്.