തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ദത്ത് വിവാദത്തില്‍ കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന യാതൊരു വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മാധ്യമങ്ങളെ വിലക്കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കുട്ടികളുടെ സ്വകാര്യത ലംഘിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ആറു മാസം തടവോ, രണ്ട് ലക്ഷം രൂപ പിഴയോ, രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. ദത്ത് നടപടികളില്‍ രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂര്‍ണ്ണമായും പാലിക്കപ്പെടണമെന്ന് 2015ലെ ബാലനീതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. .
തിരുവനന്തപുരം പേരൂര്‍ക്കടയിലെ യുവതിയുടെ കുട്ടിയെ ദത്ത് നൽകിയ വിവാദത്തില്‍ കുട്ടിയെ ദത്തെടുത്തു എന്ന് കരുതുന്ന ദമ്പതികളുടെ സ്വകാര്യതയെ ലംഘിക്കുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.