Spread the love
ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ടാ

ന്യൂഡൽഹി: കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു.

മറ്റുനിർദേശങ്ങൾ:

⭕️കോവിഡ് ബാധിച്ച് രോഗലക്ഷണങ്ങളില്ലാത്തവർ, ഗുരുതര രോഗങ്ങളില്ലാത്തവർ, 60 വയസ്സിന് താഴെയുള്ളവർ എന്നിവർക്കാണ് ഡോക്ടറുടെ ഉപദേശപ്രകാരം പ്രധാനമായും വീട്ടിലെ സമ്പർക്കവിലക്ക് നിർദേശിക്കുന്നത്.

⭕️വായുസഞ്ചാരമുള്ള മുറിയാകണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

⭕️മൂന്നുപാളികളുള്ള മുഖാവരണം സദാ ധരിച്ചിരിക്കണം.

⭕️എട്ടുമണിക്കൂറിൽ മുഖാവരണം മാറ്റണം.

⭕️ഉപയോഗശൂന്യമായ മുഖാവരണം കഷ്ണങ്ങളാക്കി 72 മണിക്കൂർവരെ കടലാസ് ബാഗിൽ സൂക്ഷിച്ചശേഷംമാത്രം നശിപ്പിച്ചുകളയണം.

⭕️24 മണിക്കൂറും ഇവർക്ക് വൈദ്യസഹായം, ആഹാരം എന്നിവ എത്തിക്കാൻ സഹായി ആവശ്യമാണ്.

⭕️ആരോഗ്യപ്രവർത്തകർ നിരന്തരം ഇവരുമായി ആശയവിനിമയം നടത്തണം.

⭕️എൻ-95 മാസ്ക് ധരിച്ചാകണം സഹായി രോഗിയുടെ മുറിയിൽ പ്രവേശിക്കേണ്ടത്. ആ സമയം രോഗിയും എൻ-95 മാസ്ക് ധരിക്കണം

സാനിറ്റൈസർ ഉപയോഗിക്കണം

കൈകൾ സോപ്പുപയോഗിച്ച് ഇടക്കിടെ കഴുകണം.

രോഗലക്ഷണമുള്ളവർ സ്വയം ചികിത്സിക്കരുത്

പനി, ചുമ, ജലദോഷം തുടങ്ങി നേരിയ രോഗലക്ഷങ്ങളോടെ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർ സ്വയം ചികിത്സിക്കരുത്. പനി കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശത്തോടെ നാലുനേരം പാരസറ്റമോൾ കഴിക്കണം. ദിവസം മൂന്നുനേരം ആവി പിടിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ രക്തപരിശോധന, സി.ടി.സ്കാൻ തുടങ്ങിയ പരിശോധനകൾക്ക് വിധേയരാകരുത്. സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കരുത്.

Leave a Reply