യാത്രക്കിടയിൽ വാഹനത്തിൽ നിന്നും ഉപയോഗം കഴിഞ്ഞ വെള്ള കുപ്പികൾ , ഭക്ഷണ സാധനങ്ങൾ ,പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ റോഡിലേക്ക് വലിച്ചെറിയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.
ഇരു ചക്ര വാഹന യാത്രക്കാരെയാണ് കൂടുതലായും ഇത് ബാധിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലോ യാത്രക്കാരുടെ ദേഹത്തോ ഇതു പതിക്കുമ്പോൾ വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു.
ഓർക്കുക, അലക്ഷ്യമായ നമ്മുടെ ഇത്തരം പ്രവർത്തികൾ മറ്റുള്ളവരുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം.