ഇദ്ദേഹത്തെ അറിയുമോ ഈ ഫോട്ടോയിൽ കാണുന്നത് നമ്മളെല്ലാം മൂളി നടക്കുന്ന നിരവധി പാട്ടുകൾ എഴുതിയ ഒരു ഗാനരചയിതാവ് ആണ് മലയാളികൾ മൂളി നടക്കുന്ന അയ്യപ്പഭക്തി ഗാനങ്ങൾ മിക്കതിൻ്റെയും സ്യഷ്ടാവാണ് ഇദ്ദേഹം .നമ്മളിൽ എത്ര പേർ ടി കെ.ആർ ഭദ്രൻ എന്ന് കേട്ടിട്ടുണ്ടാവും ? ടി .കെ .ആർ ഭദ്രൻ്റെ ചിത്രം കണ്ട് തിരിച്ചറിയാത്തവർ അദ്ദേഹത്തിൻ്റെ പാട്ടുകളെ തിരിച്ചറിഞ്ഞേക്കും.
1) ഒരേ ഒരു ലക്ഷ്യം ശബരി മാമല
2)മനസിനുള്ളിൽ ദൈവം ഇരുന്നാൽ മനുഷ്യനും ദൈവവും ഒന്ന്
3) ഗംഗയാറ് പിറക്കുന്നു ഹിമവൻ മലയിൽ
4) നീലനീല മലയുടെ മുകളിൽ
5) പമ്പയാറിൻ പൊൻ പുളിനത്തിൽ,
6) ശങ്കരനചലം കൈലാസം പങ്കജാക്ഷന് തിരുപ്പതി
7 ) ആനകേറാമല ആളുകേറാ മല
8 ) അഭിരാമശൈലമേ മലയാചലത്തിലെ
9 ) മകരവിളക്കേ മകരവിളക്കേ
ഈ പാട്ടുകൾ എല്ലാം വയലാർ എഴുതിയതാവും എന്നായിരുന്നു എല്ലാവരുടെയും ചിന്ത. വയലാറിന്റെ തൊട്ടടുത്ത ഗ്രാമമായ പുന്നപ്ര സ്വദേശിയായ ടി കെ ആർ ഭദ്രനനാണ് ഈ ഗാനങ്ങൾ എല്ലാം എഴുതിയതെന്ന് രവി മേനോൻ്റെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു. ഇത്ര മനോഹരമായ ഭക്തി ഗാനങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹം ആണെന്ന് അറിഞ്ഞപ്പോൾ .പുതിയ തലമുറ അറിയേണ്ടതല്ലേ കാലം അതിൻ്റെ കുഴിമാടത്തിൽ അടക്കിയ ഇത്തരം ഗാന രചയിതാക്കളെ
”വനതലം വിറയ്ക്കും വലിയ ശബ്ദധാര
സുരപഥം നടുങ്ങും ശരണ ശബ്ദ ധാര
അടവികൾ കടന്നു ,മലകളും കടന്നു
പരമ പാവനം പൂങ്കാവനം കടന്നു
വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ ”
ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ലാത്ത ഈ മനുഷ്യന് എങ്ങനെയാണ് അവിടുത്തെ രംഗങ്ങൾ പാട്ടിൽ വരച്ചിടാൻ കഴിഞ്ഞത് ? ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഉറപ്പായും ചോദിക്കാമായിരുന്നു.