Spread the love

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക വിമർശനം ഏറ്റുവാങ്ങിയ മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഷോ ആരംഭിച്ച നാൾമുതൽ വിവാദ നായികയായി തുടരുന്ന ജാസ്മിനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. ബിഗ്‌ബോസ് വീട്ടിൽ എത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ സഹമത്സരാർത്ഥി ഗബ്രിയുമായി ഉണ്ടായ സൗഹൃദവും പിന്നീട് ഉടലെടുത്ത പ്രണയ കോംബോ ഒക്കെയായിരുന്നു ഇരുവർക്കും വീടിനകത്തും പുറത്തും ഒരുപോലെ വിമർശനങ്ങൾ വാങ്ങികൊടുത്തത്. ഇപ്പോഴിതാ വിവാദ കഥാപത്രങ്ങൾ ഒരുമിച്ച് പാലക്കാട്ടേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ പുതിയ വിവാദങ്ങൾ കൊഴുക്കുന്നത്.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചു വരുന്ന സന്ദർഭങ്ങൾ കുറവായിരുന്നു. താനുമായി വിവാഹം പറഞ്ഞു വച്ചിരുന്ന അഫ്സലുമായുള്ള റിലേഷൻഷിപ്പ് ഇനി നടക്കില്ല എന്നും ഇതിനിടയിൽ ജാസ്മിൻ തന്നെ വ്യക്തമാക്കിയിരുന്നു. ‘ഇത് ഗബ്രിക്ക് വേണ്ടിയാണോ?’, ‘മതവും ജാതിയും നോക്കാതെ നിങ്ങൾ ഒരുമിക്കൂ’, ‘നിങ്ങള്‍ നാട്ടുകാരെ നോക്കണ്ട. രണ്ട് പേരും നല്ല ചേര്‍ച്ചയുള്ളവരാണ്. അങ്ങ് കെട്ടി സുഖമായി അടിച്ച് പൊളിച്ച് ജീവിക്കൂ..’ എന്നിങ്ങനെ നൂറുക്കണക്കിന് കമന്റുകളാണ് ഗബ്രിയ്ക്കും ജാസ്മിനും സ്ഥിരമായി സോഷ്യൽ മീഡിയയിൽ കിട്ടികൊണ്ടിരുന്നത്. നേരെ മറിച്ച് ബിഗ്‌ബോസിലെ ഇരുവരുടെയും സൗഹൃദത്തേയും പ്രവൃത്തികളെയും കുറ്റം പറയുന്നവരുടെ എണ്ണവും കുറവല്ല.

സംഗതി ഇങ്ങനെയെല്ലാം ആണെങ്കിലും ഷോയ്ക്ക് ശേഷം ഇരുവരും അകലം പാലിച്ചത് താൽക്കാലികമായെങ്കിലും വിവാദങ്ങൾ കുറച്ചിരുന്നു. ഇതിനിടയിലാണിപ്പോൾ ഇരുവരും നാളെ പാലക്കാട്ടേക്ക് വരുന്നു എന്ന വാർത്തകൾ വരുന്നത്. പാലക്കാട് ഒരു പരിപാടിക്കാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ജാസ്മിനും ഗബ്രിയും തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ കാര്യം അറിയിച്ചിരിക്കുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങളും ഗബ്രി പങ്കിട്ടിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് ഫോട്ടോക്ക് താഴെ കമന്റുമായി എത്തിയത്.

നിങ്ങൾ തമ്മിൽ വീണ്ടും അടുക്കുകയാണോ എന്നും ഇതുപോലൊരു സൗഹൃദം കിട്ടാൻ ഭാഗ്യം ചെയ്യണമെന്നും ഇപ്പോൾ പൊങ്കാല കലവുമായിട്ട് കുറേ കുല സ്ത്രീകളും പുരുഷന്മാരും എത്തുന്നതാണ് ഗൈസ്, നിങ്ങൾ ഇനിയും ഫോട്ടോസ്, വീഡിയോസ്, റീൽസ് ഒക്കെ ഇടണം,എന്ത് സംഭവിക്കുന്നു അറിയണൊല്ലോ എന്ന് തുടങ്ങി പലവിധ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.

Leave a Reply