Spread the love

തൃശൂർ: രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോക്ടർ കെ. ബാലഗോപാലിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. രാവിലെ പെരിങ്ങാവിലെ വസതിയിൽ വച്ചായിരുന്നു വിജിലൻസ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കെ. ബാലഗോപാലിനെ കസ്റ്റഡിയിൽ എടുത്തത്.

കാൽമുട്ട് ശസ്ത്രക്രിയക്ക് 20000 രൂപ കൈക്കൂലിയായി കൈപറ്റി എന്നതായാണ് വിവരം. യുഡിഎഫ് ഭരണകാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടർ ബാലഗോപാൽ സ്ഥലം മാറ്റത്തെ തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. മൂന്ന് മാസം മുൻപ് വകുപ്പ് മേധാവിയായി ആശുപത്രിയിൽ വീണ്ടൂം തിരിച്ചെത്തി.

Leave a Reply