Spread the love

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ചുമയ്ക്കും ശ്വാസംമുട്ടലിനും കോവിഡിന്റെ ഒമിക്രോൺ വകഭേദം കാരണമാകാമെന്ന് ഡോക്ടർമാർ.

ആരോഗ്യം: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ചുമയ്ക്കും ശ്വാസംമുട്ടലിനും കോവിഡിന്റെ ഒമിക്രോൺ വകഭേദം കാരണമാകാമെന്ന് ഡോക്ടർമാർ. ശ്വാസകോശനാളിയുടെ മേൽഭാഗത്ത് അണുബാധയും നീർക്കെട്ടും ഉണ്ടാക്കുന്ന ഒമിക്രോൺ കുട്ടികളിൽ പട്ടി കുരയ്ക്കുന്നതിന് സമാനമായ ശബ്ദത്തിലുള്ള ചുമയാണ് ഉണ്ടാക്കുകയെന്ന് മയോ ക്ലിനിക്കിലെ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. കൂപ് അഥവാ ലാരിഞ്ചോട്രക്കിയോബ്രോങ്കെറ്റിസ് എന്നാണ് ഇത്തരം ചുമയ്ക്ക് പറയുക.

കുട്ടികളുടെ ശ്വാസകോശ നാളി ഇടുങ്ങിയതായതിനാൽ ചെറിയ അണുബാധ മതി അവ അടയാനും ശ്വാസമെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കാനും. രണ്ടു വയസ്സിനു താഴെയുള്ള കോവിഡ് രോഗികളിൽ പലർക്കും ഈ ലക്ഷണം കാണപ്പെടാറുണ്ടെന്ന് അലബാമയിലെ ഡോ. പെയ്ലി സൂങ്ങും പറയുന്നു. മറ്റ് കോവിഡ് വകഭേദങ്ങളിൽ ഇത്തരമൊരു രോഗലക്ഷണം കാണപ്പെട്ടിരുന്നില്ല. ചുമയ്ക്ക് പുറമേ വലിവും ഉണ്ടാക്കുന്ന ബാങ്കിയോലൈറ്റിസും ഒമികാൺ മൂലമുണ്ടാകുന്നതായി പെയ്ലി കൂട്ടിച്ചേർത്തു.

കൂപ് വളരെ എളുപ്പം കണ്ടെത്താവുന്ന തരം ചുമയാണെന്ന് ന്യൂ ഓർലിയൻസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോ. മാർക് ക്ലിനെയും പറയുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ വാക്സീൻ വിതരണം ആരംഭിക്കാത്തതിനാൽ ഈ പ്രായവിഭാഗത്തിലുള്ള കോവിഡ് കേസുകൾ അമേരിക്കയിൽ ഉയരുകയാണെന്നാണ് റിപ്പോർട്ട്.

Leave a Reply