Spread the love

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്തസമ്മർദ്ദം സാധാരണ ഗതിയിലാണെന്നും ഹൃദയത്തിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വന്തമായി ശ്വസിക്കാൻ കഴിയുന്നതിനാൽ വെന്റിലേറ്റർ സഹായം കുറച്ചിട്ടുണ്ട്. അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ഐസിയുവിൽ തന്നെ തുടരുകയാണ് രാജേഷ്. 

ചെറിയ ന്യൂറോളജിക്കൽ പുരോഗതി അദ്ദേഹത്തിൽ കാണുന്നതായി ആശുപത്രി അധികൃതർ അറിയിക്കുന്നു. ചെറുതെങ്കിലും പ്രതീക്ഷാവഹമായ ലക്ഷണങ്ങളാണിവയെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഒഫ്താൽമോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ സംഘം  രാജേഷ് കേശവിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുവരികയാണ്.

ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞുവീഴുന്നത്. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അടിയന്തര ആൻജിയോപ്ലാസ്റ്റി നടത്തി.  െപട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെ ബാധിച്ചു എന്നായിരുന്നു ഡോക്ടർമാരുടെ നിരീക്ഷണം

Leave a Reply