മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു എന്നും പ്രതികരണശേഷി മെച്ചപ്പെട്ടു വരുന്നു എന്നും ഡോക്ടർമാർ അറിയിച്ചു. എന്നിരുന്നാലും സുരേഷ് വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. അടുത്ത ഏഴ് ദിവസം കൂടി അന്റിവെനം അടക്കമുള്ള ചികിത്സാനടപടികള്‍ തുടരും.
കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് അതീവ മെഡിക്കൽ കോളേജിലെ ഗുരുദരാവസ്ഥയിൽ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്.