പാകിസ്തിനിലെ ടിക് ടോക്കറും ഇൻഫ്ളുവൻസറുമായ മിനാഹിൽ മാലിക്കിന്റെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. പാകിസ്താനി നടിയും ഗായികയുമായ മിഷി ഖാൻ പറയുന്നതനുസരിച്ച് മിനാഹിൽ മാലിക് തന്നെയാണ് കാമുകനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പെട്ടെന്ന് വൈറലാകാനായിരുന്നു ശ്രമം. കരീന കപൂറിന്റെ ചിത്രം കണ്ട് പ്രചോദനമായതെന്നാണ് വിശദീകരണം.
ഒരു യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് മിനാഹിലിൻ്റേതെന്ന് പറഞ്ഞ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഇതോടെ ഇവർ ട്രെൻഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചു. വീഡിയോ മോർഫ് ചെയ്തതാണെന്നും കെട്ടിച്ചമച്ചതാണെന്നും വിശദീകരിച്ച് മിനാഹിൽ ടിക് ടോക്കിൽ പിന്നീട് വീഡിയോ പങ്കുവച്ചിരുന്നു.
വീഡിയോ പൂർണമായും വ്യാജമാണെന്നും എഫ്ഐഎയ്‌ക്ക് പരാതി നൽകിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി. ഉത്തരവാദികൾ ഉടനെ അറസ്റ്റിലാകുമെന്നും അവർ പറഞ്ഞു. ഈ സംഭവം തനിക്കും കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അവർ വീഡിയോയിൽ പ്രതികരിച്ചു. ടിക് ടോക്കിൽ നിരവധിപേർ പിന്തുടരുന്ന സോഷ്യൽ മീഡിയ സ്റ്റാറാണ് മിനാഹിൽ മാലിക്.