വിദ്യാ ബാലന് ശരിക്കും പാചകം അറിയില്ലേ? താരത്തിന്‍റെ മറുപടി കേൾക്കൂ
പല പ്രമുഖരും പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന ഒരു ചോദ്യമാണ് പാചകം അറിയില്ലേ എന്ന്.
എന്നാൽ ഈ ചോദ്യത്തിന് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ബോളിവുഡ് താരം
വിദ്യാ ബാലൻ. സ്ത്രീകളോട് മാത്രമായി ഇത്തരം ചോദ്യം ചോദിക്കുന്നത് ലിംഗ വിവേചനം ആണെന്ന്
വിദ്യ പറയുന്നു.
തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവവും താരം പങ്കു വയ്ക്കുന്നു. ഒരു പാട് പേർ പങ്കെടുത്ത ഒരു പാർട്ടിയിൽ
തനിക്ക് പാചകം അറിയില്ലേ എന്ന് ചോദിച്ച് ചിലർ പരിഹസിച്ചു. തനിക്കും ഭർത്താവിനും പാചകം
അറിയില്ലെന്നാണ് വിദ്യ മറുപടി നൽകിയത്. തീർച്ചയായും പാചകം അറിഞ്ഞിരിക്കണമെന്ന് അവർ ഉപദേശിച്ചു.
തനിക്കും സിദ്ധാർത്ഥിനും അക്കാര്യത്തിൽ എന്ത് വ്യത്യാസം എന്ന് ചോദിക്കാനാണ് തോന്നിയതെന്നും
വിദ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ലിംഗവിവേചനത്തിനെതിരെയും സ്തീ സമത്വത്തിന് വേണ്ടിയും നിലപാട് എടുക്കുന്നയാളാണ് വിദ്യാ ബാലൻ.
ബോഡി ഷെയിമിങ്ങിനെതിരെയും താരം രംഗത്തെത്തിയിരുന്നു. തന്‍റെ തടിയെ കളിയാക്കിയവരോട്
രൂക്ഷമായ ഭാഷയിലാണ് വിദ്യ പ്രതികരിച്ചത്. വിദ്യയുടെ പുതിയ ചിത്രം ഷെർണി വെള്ളിയാഴ്ച ആമസോൺ
പ്രൈമിൽ റിലീസ് ചെയ്യും. ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥയായാണ് വിദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്.