Spread the love
പട്ടാമ്പി കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തി

പട്ടാമ്പി കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തി. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിന് നേരെയാണ് ഈ രീതിയിൽ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച മുതൽ നായയെ കാണാതായിരുന്നു. പിന്നീട് ഇന്നലെ രാത്രിയാണ് നായ വീടിന് പരിസരത്തേക്ക് മടങ്ങിയെത്തിയത്. അപ്പോഴാണ് കണ്ണുകൾ ചൂഴ്ന്നെടുത്തതായി കണ്ടത്. നായ ആരെയും ഇതുവരെ കടിച്ചിട്ടില്ല. അതിനാൽ തന്നെ പ്രത്യേകിച്ച് ശത്രുതയുടെ ആവശ്യമില്ലെന്നും അവർ പറഞ്ഞു.പട്ടാമ്പി പൊലീസിൽ ദുർഗാ മാലതി പരാതി നൽകി.

Leave a Reply