
പാലക്കാട്: കടമ്പഴിപ്പുറത്ത് തെരുവുനായ്‌ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. നിരവധി നായ്‌ക്കളെയാണ്
വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. നായ്‌ക്കളുടെ കൈയ്കളിലും കാലുകളിലുമാണ് വെട്ടേറ്റ മുറിവുകള്‍ ഉള്ളത്. ചില നായ്‌ക്കളുടെ കൈകാലുകളും വാലും വെട്ടിമാറ്റിയിട്ടുണ്ട്.സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരുവ് നായ്ക്കള്‍ക്ക് മേല്‍ ആയുധ പരിശീലനം നടത്തുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
നേരത്തെയും കടമ്പഴിപ്പുറത്ത് കൈകാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ നായ്‌ക്കളെ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാലക്കാട് നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പട്ടിയുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെട്ടുകൊണ്ട് പരിക്കേറ്റ നിലയില്‍ നായ്‌ക്കളെ കണ്ടെത്തുന്നത്.