ദില്ലി:രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നൂറ് ശതമാനം യാത്രക്കാരുമായി സർവീസ് പുനഃരാരംഭിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ പഞ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം ഇന്ന് മുതൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.
കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവ്വീസുകൾ കഴിഞ്ഞ വർഷം മെയ് 25 ന് പുനരാരംഭിച്ചിരുന്നെങ്കിലും ഇതുവരെയും പൂർണമായും യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നില്ല.