മലപ്പുറം: ”മകളെ ഭര്‍ത്താവ് അബ്‍ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്‍റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” ഒരു പിതാവിന്റെ വേദന ഇങ്ങനെ വിഡിയോയിൽ കാണാം. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്‍ദുള്‍ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. 18 പവൻ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവൻ വീണ്ടും മൂസക്കുട്ടി നല്‍കി. എന്നാൽ വീണ്ടും പത്തുപവൻ അവ്വശ്യപെട്ടു. അത് കിട്ടിയാലേ മകളെ സ്വീകരിക്കുകയുള്ളൂ. ഹിബയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അബ്‍ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.