Spread the love
ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസ്സായിരുന്നു. ന്യൂയോർക്ക് സിറ്റിയിലുള്ള വസതിയിൽവെച്ചാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം. പ്രചോദനാത്മകമായ ജീവിതമാണ് ഇവാന നയിച്ചതെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 1977ലാണ് ട്രംപും ഇവാനയും വിവാഹം കഴിക്കുന്നത്. ഡൊണാൾഡ് ട്രംപിൽ നിന്നും വിവാഹ മോചനം നേടിയ ശേഷം രണ്ട് പേരെ കൂടി ഇവാന വിവാഹം കഴിച്ചിരുന്നു. ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവർ മക്കളാണ്.

Leave a Reply