Spread the love

ചൂട് കൂടുന്നതോടെ ഓഫീസുകളിലും വീടുകളിലും എയര്‍ കണ്ടീഷണറു(എസി)കളുടെ ഉപയോഗവും കൂടും. ഉപയോഗം കൂടുന്നതോടെ വൈദ്യുതി ബില്ലിലും വര്‍ധനവുണ്ടാകും. എന്നാല്‍ ദിവസം മുഴുവനും എസി പ്രവര്‍ത്തിപ്പിച്ചാലും വൈദ്യുതി ചെലവ് കൂടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി..

എസി ആവശ്യത്തിനനുസരിച്ച് മാത്രം ഉപയോഗിക്കുക. എസി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു നിശ്ചിത നിലയില്‍ താപനില ക്രമീകരിച്ചാല്‍ വലിയ വൈദ്യുതി ബില്ലുകള്‍ ഒഴിവാക്കാന്‍ സാധിക്കും. എസിയില്‍ താപനില കുറയ്ക്കുന്നതിനനുസരിച്ചാണ് വൈദ്യുതി ചെലവ് കൂടുന്നത്.

ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) പറയുന്നതനുസരിച്ച് എസി 24 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതാണ് നല്ലത്. ഇത് വൈദ്യുതി ബില്‍ വലിയ തോതില്‍ കൂട്ടില്ല. അതുകൊണ്ട് തന്നെ ഈ താപനിലയായിരിക്കും മിക്ക എസികളിലും ഡിഫോള്‍ട്ടായി കൊടുത്തിരിക്കുന്നത്. വൈദ്യുതി ചെലവ് നിയന്ത്രിക്കാന്‍ സഹായിക്കുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ ആവശ്യത്തിനുസരിച്ച് 24 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് കൂട്ടി 26, 27 താപനിലയില്‍ എസി സെറ്റ് ചെയ്യുന്നത് നല്ല രീതിയില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കും. എന്നാല്‍ താപനില കുറയ്ക്കുമ്പോള്‍ ഓരോ ഡിഗ്രിയിലും നിങ്ങളുടെ ബില്‍ ഏകദേശം 10 മുതല്‍ 12 ശതമാനം വരെ ഉയരും. ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ക്ക് കാരണമാകുന്ന മറ്റ് ഘടകങ്ങള്‍.

ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ക്കു കാരണം എസി കുറഞ്ഞ താപനിലയില്‍ പ്രവര്‍ത്തിക്കുന്നത് മാത്രമല്ല. കുറഞ്ഞ സ്റ്റാര്‍ റേറ്റിങ്ങുള്ള എസികള്‍ വൈദ്യുതി ഉപഭോഗം കൂട്ടും. ഉയര്‍ന്ന റേറ്റിങ്ങുള്ള എസികള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നു. എസി ഇട്ടിരിക്കുന്ന മുറിയില്‍ വാതിലുകള്‍ക്കിടയില്‍ വലിയ വിടവോ അല്ലെങ്കില്‍ തണുപ്പ് പുറത്തേക്ക് പോകാനുള്ള സാഹചര്യമോ ഉണ്ടെങ്കില്‍ എസിയുടെ പ്രവര്‍ത്തനം കൂടും. എസി വാങ്ങുമ്പോള്‍ മുറിയുടെ വലുപ്പം അനുസരിച്ച് എസി 1 ടണ്‍, 1.5 ടണ്‍ എന്നിങ്ങനെ എസികള്‍ വാങ്ങാനും ശ്രദ്ധിക്കാം.

Leave a Reply