ഓരോ ആഴ്‌ചയും ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നമ്മളിൽ പലരും പിന്തുടരുന്ന ഒരു സാധാരണ രീതിയാണ്. പലരും പഴങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം അവ കേടാകാതെയിരിക്കണമെന്നുള്ളതാണ്. എന്നാൽ സത്യത്തിൽ ഫ്രിഡ്ജിൽ വെക്കുന്ന പഴങ്ങൾ വേഗത്തിൽ കേടാകുമത്രേ. ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച് കഴിക്കാൻ പാടില്ലാതെ ചില പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം
വാഴപ്പഴം: വാഴപ്പഴം ഫ്രിഡ്ജിൽ വയ്‌ക്കുന്നത് തൊലി കറുക്കുന്നതിനും പഴുക്കുന്നത് മന്ദഗതിയിലാക്കുന്നതിനും കാരണമാകും. വാഴപ്പഴം സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
അവക്കാഡോ: അവക്കാഡോകൾ പഴുക്കാത്തതാണെങ്കിൽ, അവ ശരിയായി പാകമാകാൻ സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ശീതീകരിച്ച അവോക്കാഡോകൾ പൂർണ്ണമായി പഴുക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ സംഭരിച്ചാൽ ഇത് അവയുടെ മാംസളഭാഗം ഉറപ്പുള്ളതാവാനും രുചി നഷ്ടപ്പെടാനും കരണമാകും.
തണ്ണിമത്തൻ: സാധാരണ അന്തരീക്ഷതാപനിലയിൽ സൂക്ഷിച്ചാൽ തണ്ണിമത്തനിലെ ആന്റി ഓക്‌സിഡന്റുകൾ നഷ്ടമാവില്ല. അതേസമയം ഫ്രിഡ്ജിൽ വച്ചാൽ അവയുടെ പോഷകമൂല്യം കുറയും.
മാമ്പഴം: മാമ്പഴങ്ങൾ ശീതീകരിക്കുന്നത് അവ പഴുക്കുന്നത് മന്ദഗതിയിലാകാനും സ്വാഭാവിക രുചി നഷ്ടപ്പെടാനും തൊലി കറുക്കുന്നതിനും ഇടയാക്കും.
പൈനാപ്പിൾ: പൈനാപ്പിൾ പഴുത്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. അല്ലാത്ത പക്ഷം അവയുടെ പോഷകഗുണങ്ങൾ നഷ്ടമാകും.
പപ്പായ: പപ്പായ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വേഗത്തിൽ പഴുക്കില്ല. മാത്രമല്ല ഇങ്ങനെ ശീതികരിച്ച പപ്പായ കഴിക്കുമ്പോൾ ചവർപ്പോടുകൂടിയ രുചി അനുഭവപ്പെടും.